പത്തനംതിട്ട ജില്ലയിൽ പോളിങ് 63.35 ശതമാനം; കഴിഞ്ഞ തവണ 74.19 ശതമാനം.

പത്തനംതിട്ട ജില്ലയിൽ പോളിങ് 63.35 ശതമാനം;  കഴിഞ്ഞ തവണ 74.19 ശതമാനം.
Apr 27, 2024 12:19 PM | By Editor

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ രാവിലെയുണ്ടായ ആവേശം വെയിൽ കടുത്തതോടെ കുറഞ്ഞു. വൈകുന്നേരംആയപ്പോഴേക്കും വീണ്ടും ഉയർന്ന് 63.33 ശതമാനത്തിൽ ഒതുങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 74.19 ശതമാനമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനവുമായിരുന്നു പോളിങ്. എന്നാൽ ഇത്തവണത്തെ അന്തിമ കണക്കിൽ വോട്ടിങ് ശതമാനം വ്യത്യാസപ്പെടാം.ആറന്മുള നിയോജക മണ്ഡലത്തിലായിരുന്നു രാവിലെ വലിയ തോതിൽ പോളിങ് നടന്നത്. അടൂർ, കോന്നി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഒൻപതര കഴിഞ്ഞതോടെ 13 ശതമാനത്തിനു മുകളിൽ വോട്ടായി. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ 20 ശതമാനം കടന്ന പോളിങ് വച്ചടിവച്ചു കയറുന്ന കാഴ്ചയായിരുന്നു ഉച്ചവരെ എന്നാൽ 50 ശതമാനം വോട്ട് എത്താൻ മുന്നേകാൽ വരെ കാത്തിരിക്കേണ്ടി വന്നു. വൈകിട്ട് മഴ ഭീഷണി കണക്കിലെടുത്ത് രാവിലെ തന്നെ ഏറെ പേർ വോട്ട് ചെയ്യാൻ എത്തിയെങ്കിലും പല സ്ഥലത്തും വോട്ടിങ് മെഷീൻ തകരാർ മൂലം വോട്ടെടുപ്പ് നീണ്ടു. 4 മണി കഴിഞ്ഞതോടെ വോട്ടിങ് ശതമാനം 55.43ൽ എത്തി. 5 മണിയോടെ പത്തനംതിട്ടയിൽ പോളിങ് 60 ശതമാനം കടന്നു. രാത്രി 7 മണിയോടെ അത് 63.05 ശതമാനമായി. എട്ടു മണിയോടെ 63.33 ശതമാനത്തിലും എത്തി. പന്തളം, കോന്നി, തിരുവല്ല, മാത്തൂർ എന്നിവിടങ്ങളിൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞും വോട്ടെടുപ്പ് നീണ്ടു. രാത്രി 8 മണിയാകുമ്പോൾ 13 ബൂത്തുകളിൽ വോട്ടെടുപ്പ് തീരാനുണ്ടായിരുന്നു. തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിൽ രാവിലെ മുതൽ പല ബൂത്തുകളിലും ക്യൂ കാണാമായിരുന്നു. റാന്നിയിലും വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തിരക്ക് പ്രകടമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് അടൂർ മണ്ഡലത്തിലും (67.46 %) ഏറ്റവും കുറച്ചു പേർ വോട്ട് ചെയ്തത് തിരുവല്ല മണ്ഡലത്തിലുമാണ് (60.52%).

പത്തനംതിട്ട ആകെ വോട്ടർമാർ: 14,29,700

പോൾ ചെയ്തത്: 9,05,727

വോട്ടിങ് ശതമാനം: 63.35%

പുരുഷൻമാർ:4,43,194

സ്ത്രീകൾ: 4,62,527

ട്രാൻസ്ജെൻഡർ–6

63.35 percent polling in Pathanamthitta district; 74.19 percent last time.

Related Stories
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട  ഇന്ന് തുറക്കും

Aug 16, 2025 10:52 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന്...

Read More >>
സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

Aug 15, 2025 01:11 PM

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Aug 15, 2025 11:33 AM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം...

Read More >>
സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

Aug 14, 2025 04:12 PM

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്...

Read More >>
തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

Aug 14, 2025 03:00 PM

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന...

Read More >>
 ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 14, 2025 12:19 PM

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories